Monday 7 November 2016

ശാന്ത

ശാന്ത                                                         
..................                        കഥ :
അനിയൻ

കുതിര മടങ്ങിയെത്തി.
അയോദ്ധ്യയിലെ ,യാഗപ്പുരയിൽ അരണി
കടയാൻ തുടങ്ങിയിരുന്നു......

ശാന്തയുടെ മനസ്സിന് തീപിടിച്ചു :
"പോകരുത്...."
യാചിച്ചിരുന്നു. അശ്വം മേയാൻ തുടങ്ങിയ
ആണ്ട് മുമ്പുതന്നെ.....

ഋഷൃശൃംഗൻ വകവെച്ചില്ല.
യാഗനേതൃത്വം ഭർത്താവിന്റെ തലയ്ക്ക്
പിടിച്ചിരുന്നു.

ഒരു പക്ഷിക്കുട്ടിയെ പിടിച്ചു
കൊടുക്കുംപോലെ, മകളെ, അപരന്
വളർത്താൻ നൽകിയ അച്ഛനമ്മയുടെ
ഘനമുണ്ട് ശാന്തയിൽ. ശാന്തയ്ക്ക് അവഗ
ണന ജൻമാവകാശമായിരുന്നോ ?

അംഗരാജ്യത്തെ വരൾച്ച
മാറിയത് വിഖ്യാതി. ഹോമക്കുണ്ട് മഴവർഷ
ത്തിൽ തൂരുമ്പോൾ, കൃതജ്ഞത പ്രകടിപ്പി
ക്കാൻ, അംഗരാജൻ ലോമപാദന് കയ്യിൽ
തടഞ്ഞതും ശാന്ത. ശാന്ത വളർത്തു
പുത്രിയല്ലേ !

ഋഷൃശൃംഗന്, തുടക്കം
മോശമായില്ല. രാജ്യഭാഗവും പശുക്കളും
വേറെ......

തേടിപ്പിടിച്ചു കൊണ്ടുവന്ന,
പെൺകിടാവിനെ അവൻ സൗകര്യപൂർവ്വം
മറന്നു........

വൈശാലിയുടെ നിറഞ്ഞ കണ്ണുകൾ....
അതും ശാന്തയ്ക്ക് !

കൊന്നിട്ട കുതിരയോടൊപ്പം,
ശയിക്കുന്ന രാജപത്നി, മന്ത്രശീലുകൾക്ക്
അശ്ലീല ചുവയാണ്. എല്ലാം ഉത്തമ പുത്രന്റെ
ജനനത്തിന് !

രാജാവ് പുരോഹിതനോട്‌,
അപേക്ഷിക്കുന്നതോടെ യാഗശാല സജീ
വമാവും - ഒരശ്വമേധം ?

ദാസിപ്പെണ്ണുങ്ങൾ അടക്കിച്ചിരിച്ചു :
"തന്ത്രീടെ 'മിട്ക്കെ'ന്നെ മുഖ്യം....."

നിഗൂഢതയുടെ മുനകുത്തി,
ശാന്ത പുളഞ്ഞു  :
"അരുത്..... "
ഭാണ്ഡം മുറുക്കി പുറപ്പെടാൻ
നിന്ന ഭർത്താവിന്റെ മുന്നിൽ അവൾ
മുട്ടുകുത്തി :

" അരുത്, അവിടെ,
ദശരഥ മഹാരാജാവിന്റെ യാഗപ്പുരയിൽ
രാജപത്നി കൗസല്യയാണ് - എന്റെ അമ്മ.... "

                                x

Monday 31 October 2016

നിന്ദ

നിന്ദ
...................
അനിയൻ

ശ്രമകരമാണ്. കൂട്ടത്തിൽ നിന്ന്,
എകിർ വെട്ടി കെട്ടുകളാക്കി,.......

നീളത്തിലും വെലങ്ങനെയും,
കൊതി, ഒതുക്കി, വള്ളികൊണ്ട്
കോർത്തു കെട്ടി ബലപ്പെടുത്തും -

ഇളം പച്ചയിൽ, 'മുള'
വേലി - അസ്സല് കാഴ്ചയാണ്......

ടയറുകൊണ്ട് തുന്നി കൂട്ടിയ,
ചെരുപ്പ്, അരയിലൊറ്റത്തോർത്ത് -
ആണി രോഗാത്താൽ, വലഞ്ഞു
കുത്തിയ കരി രൂപം........

വേലിപ്പണികഴിഞ്ഞ്,
കളിസ്ഥലത്ത് പ്രത്യക്ഷപ്പെടാറുണ്ട് !

കുറുക്കുവഴിയാണ്.
ഗ്രൗണ്ട് മുറിച്ചുകടന്നാൽ,
ചാളക്കുന്നായി.........

വഴി നീളെ ശേഖരിച്ച, ചുള്ളി
വിറക് തലച്ചുമടായി, കയ്യിൽ
അരി സാമാനങ്ങൾ.
സ്പെഷ്യൽ - ബസ്സ് തട്ടിയ,
കോഴിയോ മറ്റൊ......

മകനുള്ള എന്തെങ്കിലും കോന്ത
ലയിൽ ഇടം പിടാക്കാതിരിക്കില്ല !

'കടുങ്ങാ ,
കണ്ടൻ.............'

കളി കൂട്ടുകാരാരെങ്കിലും,
കണ്ടു പിടിക്കാതിരിക്കില്ല......

കെട്ടുപന്ത് ആഞ്ഞു തെറിപ്പിക്കും.
കുറ്റിക്കാട്ടിൽ മറയട്ടെ -

'ആള് '
ഒഴിഞ്ഞു, തീരരാൻ.......

പിൽക്കാലത്ത് - ആത്മനിന്ദ.
'എന്റെ ,അച്ഛൻ.......'

                       x

തേയില

തേയില.
.............

കണ്ണുകൾ പൂതിവെച്ചിരുന്നു....
തൊടിയിലെ പൊന്തയിലേക്ക്
അരിച്ചു കയറിയ 'ചേരട്ട'യെ
കണ്ടു നിന്ന കൗതുകമായിരുന്നു. തൊടണം ,പണ്ടാണത്.....

സ്റ്റേഷനിൽ തിരക്കുണ്ടായിരുന്നില്ല.
സീസനല്ല. തണുപ്പിന് കനമേറെ,
കോട പൊത്തി മറച്ച, നീലഗിരിയുടെ
ചേല് മങ്ങിയിരുന്നു.......

തോളത്ത് കയ്യിട്ടത് ടാക്സിയിൽ
വെച്ച്. ഹോട്ടൽ മുറിയിലെത്തിയതും..
ആശ്ലേഷത്തിന്കരുത്തുണ്ടായിരുന്നു.

മഞ്ഞുമുടിയിൽ നിറയെ, സുഷിരങ്ങൾ.......
പുൽത്തുമ്പിൽ, നനവ്...
കാഴ്ചക്കൊപ്പം കളിവാക്ക് ചൊല്ലി.
സാരി സമ്മാനം....
വഴിയിൽ, മുഴുവൻ യൂക്കാലിപ്സ്
മണത്തിരുന്ന....

ബേഗിന് സിപ്പിട്ടു. അന്നേരം,
പറഞ്ഞു:
'"കൂട്ടുകാർ വരുന്നു ,മടക്കം നാളെ..... "
ശുപാർശ അതൊന്നുമായിരുന്നില്ല....

നാട്ടുവഴിയിൽ , ഇറക്കിവിടാവുന്ന,
യാത്രയ്ക്ക് മോഹങ്ങൾ കരുതി
വെച്ചത് ; തെറ്റ്.....
ഊറിക്കൂടിയ കഥയില്ലായ്മ
കലക്കിക്കളഞ്ഞു - മനസ്സ്,
പിsച്ചത് വെറുതെ......

                       
                       o

               അനിയൻ

അമ്മ

അമ്മ
..........

മുമ്പേ ,  മോഹിച്ചിരുന്നു....
അവൾ , ഓമനിച്ചിരുന്ന
കുട്ടികൾക്കൊന്നും
'അമ്മേ..'
എന്നു വിളിക്കാനാവുമായി
രുന്നില്ല - അതൊക്കെ വെറും
കളിപ്പാവകളായിരുന്നല്ലോ !

പിന്നീട് അവൾ , കേട്ടു ...
പക്ഷേ , അക്ഷരങ്ങൾ
ഏറിയിരുന്നു :
'ഏട്ത്തിയമ്മേ...'
പിന്നെയും , പലവട്ടം 'അമ്മ'യായി !
'ചെറ്യമ്മ.'
'വല്ല്യേമ്മ.'
അങ്ങനെ , അങ്ങനെ.....
പക്ഷെ , ഒരിക്കലും.....'

                     o

                                           _ അനിയൻ

പൂജ്യം

പൂജ്യം
.........

ഭാര്യയും മക്കളും മതിയാവോളം
ഉപയോഗിച്ച് ,ഉപേക്ഷിച്ച വസ്തു
ക്കൾക്കിടയിലാണ് - അവയോ
രോന്നും സൂക്ഷിച്ചിരുന്നത്....

ആഗ്രഹിച്ച , മെല്ലിച്ച 'കൈത്തണ്ട '
അലങ്കരിക്കാതെ പോയ _ വള......
പലതും കൈവശപ്പെടുത്തിയ
കൂട്ടത്തിൽ , മകളത് ഉരുക്കി
പണിതു :
"മാറ്റില്ല.... "
മുമ്പാണത്....

മുഴുവനും കണ്ടു കെട്ടി :
അയാളുടെ മുമ്പിലിട്ടാണ്
കത്തിച്ചത് . 'കൈപ്പടകൾ '
കരിവാളിച്ചു......

"ഒരു കാമുകൻ....."
ഭാര്യ കുടഞ്ഞു.....

_ ' സ്നേഹിക്കപ്പെട്ടിരുന്നു...'
എന്നതിന്റെ തെളിവുകളായി
രുന്നല്ലോ ; 'അവ'യോരോന്നും...

                      °
            അനിയൻ

പാസ് വേഡ്

പാസ് വേഡ്.                        കഥ:
                                       - അനിയൻ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അപ്രസക്തമായത് അന്നേരം തന്നെ
ഡിലീറ്റ് ചെയ്തു .ഇൻബോക്സിൽ
വളരെക്കൂടുതൽ ഇ- മെയിലുണ്ടാ
യിരുന്നു .മോണിറ്ററിലേക്ക് കണ്ണെ
ത്തേണ്ട സാവകാശം കീബോഡിൽ
മറുപടി പതിയുകയായി .കമ്പനിയെ
സംബന്ധിച്ച ,എന്തും !

സമയം വേണ്ടാത്തതു പോലെ -
അയാളൊരു സോഫ്റ്റ് വെയറാണ് .
അടുക്കും ചിട്ടയും കണിശമായി
പുലർത്തുന്ന ഒന്നാന്തരമൊരു
സോഫ്റ്റ് വെയർ .കമ്പനിയുടെ
വിലപിടിച്ച ഉദ്യോഗസ്ഥനും മറ്റാരുമല്ല.

'നിജപ്പെടുത്തിയ സമയം തീർന്നു.
"ഇത്ര മതി " ബ്രൗസിംഗ് നിർത്തി.
തന്റെ അസിസ്റ്റൻറിനോടായിപറഞ്ഞു
പിന്നെ ,കഴിഞ്ഞ ഒരു മണിക്കൂറായി
ഓഫ് ചെയ്ത സെല്ലുലാർഫോണിൽ
കൈവച്ചു _ കോളുകൾ പ്രവഹി
ക്കുകയായി........

"സാർ , ഇതു കൂടി....... "
കമ്പനിയെ സ്പർശിക്കുന്ന മെയിലല്ല.
തികച്ചും വ്യക്തിപരം .എങ്കിലും
തന്റെ മേലുദ്യോഗസ്ഥൻ കാണാതെ
പോയിക്കൂട - ഒറ്റവരിയേയുള്ളു.
മകളുടെ ,ഇ -മെയിൽ .

മറന്നുകളഞ്ഞ മനസാക്ഷിയെ
പിടിച്ചുകുലുക്കാൻ ധാരാളം......

മകൾ കുറെക്കൂടി ചെറിയ
കുട്ടിയായിരുന്നപ്പോൾ. അവളെ
വാരിയെടുത്ത് വെപ്രാളപ്പെട്ട
ഒരോർമ്മ......

പിൽക്കാലത്ത് , മകൾ
അമ്മയെ സാഷ്യപ്പെടുത്തി :
"മമ്മീ ,പാമ്പുകടിയേറ്റപ്പോൾ ഞാനന്ന്
പേടിച്ചതേയില്ല ! എന്താണന്നറിയോ ?
എന്റെ , ഡാഡിയെന്നെ
എടുത്തല്ലോ !......."

ഈയിടെ അടുത്തൊന്നും
കണ്ടതായി ഓർക്കുന്നില്ല.
മകളുടെ കഴിഞ്ഞ പിറന്നാളിനും
സ്ഥലത്തുണ്ടായിരുന്നില്ല.
അല്ലെങ്കിലും എന്നും അയാൾക്ക്
കമ്പനിആഘോഷങ്ങളായിരുന്നല്ലോ...

പേരു മറന്നിട്ടുണ്ടാവില്ല.
കമ്പനി പാസ് വേഡിന് മകളുടെ
പേരാണ് .

കമ്പ്യൂട്ടർ പിന്നെയും പിന്നെയും
'സൂം ' ചെയ്യുന്നു.....

"Daddy.....
Could you spareTime For Me ?.... "
അയാൾക്ക് കരയാനറിയാം.
.......................................................
"ഡാഡി.......
എനിക്കു വേണ്ടി കുറച്ചു സമയം
മാറ്റിവെയ്ക്കാമോ ?......."

നീണ്ട മുടി

നീണ്ട മുടി.                        കഥ:
  ...............                   അനിയൻ

പാവത്തെ ,ഒക്കെ വല്ലാതെ പ്രയാസ
പ്പെടുത്തിയിരുന്നു.....
പിന്നീടൊരിക്കലും കൂടെ വരാൻ
അയാൾ നിർബന്ധം പിടിച്ചിട്ടില്ല.
ഇന്നിപ്പോൾ. ,അവരെ കൊണ്ടു
പോയേ ഒക്കൂ.....

ത്യഗമനോഭാവത്തോടെയൊന്നു
മായിരുന്നില്ല ; അയാളവരെ വിവാഹം
കഴിച്ചത് .ഒരുദ്യോഗം തരപ്പെട്ടു കിട്ടി
യിരുന്നു - അയാളുടെ സ്ഥിതി മോശ
മായിരുന്നല്ലോ....

'മുടക്കാച്ചര 'ക്കൊന്നുമല്ല അവരെന്ന്
താമസിയാതെ ,ബോധ്യപ്പെടുകയു
ണ്ടായി -  കലർപ്പില്ലാത്ത സ്നേഹം.....
ആ സാമ്യതയില്ലായ്ക പിന്നെ , പിന്നെ
അയാൾക്കൊരു പൈതൃകമായി.....

പുറപ്പെട്ടു കിട്ടാൻ കെഞ്ചി .
യാത്രാ ബേഗിൽ ഒന്നും എടുത്തു
വെച്ചിട്ടില്ല .സങ്കടപ്പെട്ടാണ് കൂടെ
കൂട്ടിയത്.....
എന്തിനും ഒരു ആംഗ്യാത്തരമേയുള്ളു.
അവരുടെ മിണ്ടാട്ടം .അവരില്ലത്രെ !

തൊട്ടതിനും പടിച്ചതിനു മൊക്കെ
ആധിപിടിച്ച് പെരുമാറുക അവരുടെ
പതിവാണ് .രണ്ട് ദിവസം മുമ്പ് ,
കലശലായി.

'വഷളായിട്ടുണ്ട്....'
ഡോക്ടർ പറഞ്ഞു .മെഡിക്കൽ
കോളേജിലേക്ക് റഫർ ചെയ്തു.

സൂക്കേട് നിസ്സാരമല്ല.....
ഒരെത്തും പിടിയുമില്ല .
അവിടുത്തെ രീതികളൊന്നും
നിശ്ചയമില്ല !.:..

താങ്ങാനാരുണ്ട് ?
രണ്ടാൾക്കും വയസ്സേറിത്തുട
ങ്ങിയിരുന്നല്ലോ......
സുഹൃത്തുക്കളില്ല .പരിചയക്കാരും.
വണ്ടി കാത്തു നിൽക്കുമ്പോൾ ,
അയാളൊരു മാർഗം ആരായു
കയായിരുന്നു.....

അന്വേഷണം തോറ്റമ്പുമ്പോയാണ്.
ധാരണയിൽ ,അവൾ വന്നു കൂടിയത്.
പണ്ട് ,പണിയെടുത്തിരുന്ന മാസിക
യിലെ പെൺകുട്ടി .അവൾ ചോദിക്കുന്നു :

"അനിയാ ,എന്താ വേണ്ടേ ? "
അയാൾക്ക് ദുരഭിമാനം വെച്ചു പുല
ർത്തേണ്ട കാര്യമില്ല .ബിന്ദു കയ്യയച്ചു
കൊടുത്ത ഭക്ഷണപ്പൊതിയുടെ ,
മദ്ധ്യാഹ്നങ്ങൾ മറക്കത്തക്കതല്ല.....

അലിവാർന്ന സ്നേഹിത ,
ഫോണെടുക്കുമ്പോൾ ,കടൽത്തിര
പോലെ ആഘോഷിക്കപ്പെട്ട മനസ്സിന്റെ കരയിൽ ഉപ്പുരസ
മുണ്ടായിരുന്നു.....

ബിന്ദു പറഞ്ഞു :
"ഇതാപ്പത്രെ വല്ല്യ കാര്യം ?....
കൊറച്ചീസത്തെ കാര്യല്ലേ ള്ളു
ബടെ കൂടാം ,ഇങ്ങ്ട് പോര്..... "

അധിക ദിവസമില്ല
ചെക്കപ്പ് തീരാൻ .
അതേ ,ലക്ഷിയ്ക്ക് ഡോക്ടർ
തട്ടപ്പെടുത്തിക്കുറിച്ച ,
ആയുസ്സിനും നീളക്കുറവ്.....

'വിഗ്ഗ് 'അയാൾ തന്നെയാണ്
തെരഞ്ഞെടുത്ത് നൽകിയത്.
കീമോതെറാപ്പിയിൽ അടർന്നി
ല്ലാതായ അവരുടെ ഇടതൂർന്ന ,
നീണ്ട മുടിയ്ക്കു പകരം.....

ഒപ്പം കൊണ്ടു നടന്ന് എന്തെങ്കിലു
മൊന്ന് വാങ്ങിച്ചു കൊടുക്കാൻ
അവസരം കിട്ടിയതിങ്ങനെ -
അയാളുടെ വ്യസനം വിങ്ങിക്കനത്തു.
പിടി വിട്ടതൊരു വിലാപമായി......

ഒറ്റയ്ക്കായിപ്പോയ ദിവസവും
അയാൾ ,നഗരത്തിലെ പാർക്ക്
സന്ദർശിച്ചിരുന്നു....
രണ്ടാളും വല്ലാതെ പൊരുത്തപ്പെട്ട ,
ഒരിരിപ്പിടമുണ്ട് - അവിടെ നിന്നു
നോക്കിയാൽ മതിൽ കെട്ടി വേർ
തിരിച്ചകളിസ്ഥലം മുഴുവൻ കാണാം .
നിറയെ കട്ടികളുണ്ടാവും !

അവിടെ ,എവിടെയോ
ഒരാത്മാവിന്റെ സാമിപ്യം.....

                   o